കൊച്ചി കളമശ്ശേരിയിൽ ഗതാഗതക്രമീകരണം ഒക്ടോബ൪ രണ്ടു മുതൽ

Date:

കൊച്ചി: കളമശ്ശേരിയിൽ ഒക്ടോബ൪ രണ്ടു മുതൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും എച്ച്.എം.ടി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്. എൻ.എ.ഡി ഭാഗത്തുനിന്നും എച്ച്.എം.ടി ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടരണം.

ആലുവ ഭാഗത്തുനിന്നും ഹൈവേയിലൂടെ വരുന്ന എല്ലാ വാഹനങ്ങളും ആര്യാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴയ ഹൈവേയിലൂടെ എച്ച്.എം.ടി ജംഗ്ഷൻ വഴി യാത്ര തുടരണം.

ആലുവ ഭാഗത്തുനിന്നും കാക്കനാട് ഭാഗത്ത് നിന്നും എച്ച്.എം.ടി ജംഗ്ഷൻ വഴി ടി.വി.എസ് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന വാഹനങ്ങളിൽ എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർക്ക് ഇടത്തോട്ടും ആലുവ ഭാഗത്തേക്ക് പോകേണ്ടവർക്ക് വലത്തോട്ടും തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.

എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും ടി.വി.എസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ തന്നെ മുൻപോട്ടു പോയി ആര്യാസ് ജംഗ്ഷനിൽ നിന്നും ഹൈവേയുടെ പടിഞ്ഞാറെ ട്രാക്കിലേക്ക് മാറി യാത്ര തുടരാവുന്നതാണ്.

സൗത്ത് കളമശ്ശേരി എറണാകുളം ഭാഗത്തുനിന്നും കാക്കനാട്, എൻ.എ.ഡി, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടി.വി.എസ് ജംഗ്ഷനിൽ നിന്നും ഹൈവേയിലൂടെ ആലുവ ദിശയിൽ 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ച് റെയിൽവേ ഓവർബ്രിഡ്ജിന് മുൻപായി നൽകിയിട്ടുള്ള മീഡിയ ഓപ്പണിംഗ് ഉപയോഗപ്പെടുത്തി ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ സഞ്ചരിച്ച് ആര്യാസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് പഴയ റെയിൽവേ ഓവർബ്രിഡ്ജിലൂടെ എച്ച്.എം.ടി ജംഗ്ഷനിൽ എത്തി യാത്ര തുടരാവുന്നതാണ്.

ആലുവ ഭാഗത്തുനിന്നും ആര്യാസ് ജംഗ്ഷനിൽ എത്തി തിരികെ ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട ചെറിയ വാഹനങ്ങൾക്ക് യൂ ടേൺ എടുക്കാനുള്ള സൗകര്യം ആര്യാസ് ജംഗ്ഷനിൽ ഉണ്ടായിരിക്കുന്നതാണ്. ആലുവ ഭാഗത്തുനിന്നും ആര്യാസ് ജംഗ്ഷനിൽ എത്തി തിരികെ ആലുവ ഭാഗത്തേക്ക് പോകേണ്ട വലിയ ഭാരവാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിലൂടെ മുന്നോട്ട് സഞ്ചരിച്ച് ടിവിഎസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തിരികെ ആലുവ ഭാഗത്തേക്ക് പോകാവുന്നതാണ്.

എറണാകുളം ഭാഗത്ത് നിന്നും ടി.വി.എസ് ജംഗ്ഷനിൽ എത്തി തിരികെ എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾക്ക് യൂടേൺ എടുക്കാനുള്ള സൗകര്യം ടി.വി.എസ് ജംഗ്ഷനിൽ ഉണ്ടായിരിക്കും.

എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ സൗത്തുകളശ്ശേരി വഴി ടി.വി.എസ് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ആലുവ ദിശയിൽ ഹൈവേയിലൂടെ 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ച് റെയിൽവേ ഓവർബ്രിഡ്ജിന് മുൻപായി നൽകിയിരിക്കുന്ന മീഡിയൻ ഓപ്പണിങ്ങിലൂടെ ഹൈവേയുടെ കിഴക്കേ ട്രാക്കിലൂടെ സഞ്ചരിച്ച് ആര്യാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും ആളുകളെ ഇറക്കി കയറ്റിയ ശേഷം മുന്നോട്ട് സഞ്ചരിച്ച് ടി.വി.എസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഹൈവേയുടെ കിഴക്കേ ഭാഗത്തുകൂടെ സഞ്ചരിച്ച് ആര്യാസ് ജംഗ്ഷനിൽ നിന്നും ഹൈവേയുടെ പടിഞ്ഞാറ് ട്രാക്കിലേക്ക് മാറി യാത്ര തുടരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...