ട്വൻ്റി20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ; വിജയം ആറ് വിക്കറ്റിന്

Date:

ദുബായ്: വനിതാ ട്വൻ്റി20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. ആറ് വിക്കറ്റ് ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് (23), ഹര്‍മന്‍പ്രീത് കൗര്‍ (29 റിട്ടയേര്‍ ഹര്‍ട്ട്) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവനാണ് വിജയറണ്‍ നേടിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.

തുടക്കം മോശമായിരുന്നെങ്കിലും 7 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടു. സ്മൃതി മന്ദാന (7) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷം വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ കളിച്ചത്. ഷെഫാലി – ജമീമ സഖ്യം 43 റണ്‍സ് കൂട്ടിതേര്‍ത്തു. ഷെഫാലിയെ പുറത്താക്കി ഒമൈമ സൊഹൈല്‍ ആണ് ആ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ജമീമയും മടങ്ങി. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷും (0) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ദീപ്തി ശര്‍മയെ (പുറത്താവാതെ 7) കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ 19-ാം ഓവറില്‍ ഹര്‍മന് കഴുത്ത് വേദനയെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. പകരം ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. പാകിസ്ഥാന് വേണ്ടി സന ഫാത്തിമ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ കുറഞ്ഞ സ്കോറിൽ ഒതുക്കാനായത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയുടെ പ്രകടനമാണ്. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്. 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാൻ പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ച് കയറാൻ നന്നേ പാടുപ്പെട്ടു. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ (0) രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8), ഒമൈമ സൊഹൈല്‍ (3) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധച്ചിരുന്നില്ല. ഓപ്പണര്‍ മനീബ അലിയെ ശ്രേയങ്ക പുറത്താക്കി. ഇതോടെ നാലിന് 41 എന്ന നിലയിലായി പാകിസ്ഥാന്‍. ആലിയ റിയാസ് (4), ഫാത്തിമ സന (13), തുബ ഹസ്സന്‍ (0) എന്നിവരും പെട്ടെന്ന് പുറത്തായി. ഏഴിന് 71 എന്ന നിലയിൽ പതറിയ പാക്കിസ്ഥാന് നൂറ് കടക്കാൻ സഹായിച്ചത് നിദ – അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ പൊരാട്ടമാണ്. ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. നിദയെ അവസാന ഓവറില്‍ അരുന്ധതി ബൗള്‍ഡാക്കി. നഷ്‌റ സന്ധു (6), അറൂബിനൊപ്പം പുറത്താവാതെ നിന്നു.

ന്യൂസ് ലാൻഡുമായുള്ള കളിയിൽ നിന്ന് ഒരു മാറ്റം വരുത്തിയിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൂജ വസ്ത്രക്കര്‍ക്ക് പകരം മലയാളി താരം സജന ടീമിലെത്തി. വനിതാ ട്വൻ്റി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന. ആദ്യ താരം ഈ ലോകകപ്പില്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

SIR നടപ്പാക്കാനുള്ള ഭരണപരമായ ബുദ്ധിമുട്ട് കോടതിയെ അറിയിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇലക്ഷൻ കമ്മീഷൻ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ...

നാല് പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം ;29 പഴയ കേന്ദ്ര തൊഴിൽ നിയമങ്ങൾ ഇനിയുണ്ടാവില്ല

ന്യൂഡൽഹി : നാല് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കി കേന്ദ്ര സർക്കാർ....