Wednesday, June 10, 2026

ഇന്ത്യയുടെ തേജസ് ഫൈറ്റർ ദുബൈ എയർ ഷോയ്ക്കിടെ തകർന്നു വീണു; പൈലറ്റിന് വീരമൃത്യു

Date:

ദുബൈ : ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.  വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 നാണ് അപകടം.  .

ദുബൈ വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കൂട്ടം കാണികൾ നോക്കിനിൽക്കെ പെട്ടെന്ന്  കറുത്ത പുക ഉയരുകയും പിന്നാലെ വിമാനം താഴേക്ക് ഇടിച്ചിറങ്ങി തീഗോളമാവുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ കാഴ്ചക്കാർ ഇത് കണ്ട് പരിഭ്രാന്തരായി. അപകടത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങിയ കാഴ്ചക്കാരെ ഇത് പരിഭ്രാന്തരാക്കി. 

(ദുബൈ എയർ ഷോയിൽ തേജസ് അപകടത്തിൽ മരിച്ച പൈലറ്റ് കമാൻഡർ നമാൻഷ് സിയാൽ.)

2010 കളുടെ മദ്ധ്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായെത്തിയ തേജസ് ഇത് രണ്ടാം തവണയാണ്  അപകടത്തിൽ പെടുന്നത്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം മറ്റൊരു തേജസ്  യുദ്ധവിമാനം തകർന്നുവീണിരുന്നു. അന്ന് പക്ഷെ, പൈലറ്റിന് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെടാനായി.

എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസി രൂപകൽപ്പന ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്, വിദേശ എഞ്ചിൻ ഉപയോഗിച്ചാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനമാണ്. ഇന്ത്യൻ വ്യോമസേന നിലവിൽ തേജസ് യുദ്ധവിമാനത്തിന്റെ Mk1  വേരിയൻ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്. Mk1A വേരിയൻ്റ് ഉടൻ പ്രവർത്തനക്ഷമമാകാനുള്ള കാത്തിരിപ്പിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...