സിറിയയിൽ ഒരു മുഴം മുന്നേയെറിഞ്ഞ് ഇസ്രയേൽ; രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു

Date:

(Image Courtesy : Omar Haj Kadour/AFP)

ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ ഭരണം വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തിയതായാണ് റിപ്പോർട്ട്. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ടെങ്കിലും എവിടെയാണെന്ന് അറിയിച്ചിട്ടില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത് അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ  ജുലാനി ആണെന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.  74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വൻശക്തി രാജ്യങ്ങൾ ഒന്നും പ്രശ്‌നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം. 

പ്രസിഡന്റും കുടുംബവും രാജ്യം വിട്ടതോടെ പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ, അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങള്‍ വിമതരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...