കാനനപാതകളിലൂടെ വരുന്നവർക്കു ടാഗ്; ഇൻഷ്യുറൻസിന് പ്രത്യേക നിധി

Date:

ശബരിമല ∙ കരിമല, പുല്ലുമേട് കാനന പാതകളിലൂടെ കാൽനടയായി ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കു സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കാൽനടയായി എത്തുന്ന തീർത്ഥാടകർക്കു വനം വകുപ്പുമായി ചേർന്നു പ്രത്യേക ടാഗ് നൽകും. ഇവർക്കു പമ്പയിൽനിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കു വരാം. നീലിമല വഴി പോകണമെന്നുള്ളവർക്ക് ആ വഴിയുമാകാം.

ശരംകുത്തി പാത ഒഴിവാക്കി ഇവർക്കു മരക്കൂട്ടത്തു നിന്നു ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്കു പോകാം. നടപ്പന്തലിൽ ഇവർക്കു പ്രത്യേക വരി ക്രമീകരിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

വനം വകുപ്പ് നൽകുന്ന ടാഗ് കാണിക്കുന്നവരെ പ്രത്യേക വരിയിലേക്കു പൊലീസ് കടത്തിവിടും. അതുവഴി പതിനെട്ടാംപടി കയറി ദർശനം നടത്താം. എഡിജിപിയുമായി സംസാരിച്ച് ഇതിനായി ക്രമീകരണമൊരുക്കും. തുടങ്ങുന്ന തീയതി നിശ്ചയിച്ചിട്ടില്ല.

ഇൻഷൂറൻസിന് പ്രത്യേക നിധി

ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണത്തിന് ഇൻഷുറൻസിനായി ഫണ്ട് കണ്ടെത്താൻ പ്രത്യേക നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡ്. വെർച്വൽ ക്യു ബുക്ക് ചെയ്യുന്നവരിൽനിന്നു 10 രൂപ നിർബന്ധമല്ലാത്ത രീതിയിൽ ഈടാക്കാനാണു ദേവസ്വം ബോർഡ് ആലോചന. 10 രൂപ കൊടുക്കാത്തവർക്കും വെർച്വൽ ക്യു ബുക്കു ചെയ്യുന്നതിനു തടസ്സമുണ്ടാകില്ല. ദർശനത്തിനായി 60 ലക്ഷം തീർത്ഥാടകർ വെർച്വൽ ക്യു ബുക്ക് ചെയ്യുന്നുണ്ട്. ഒരാളിൽ നിന്നു10 രൂപ വീതം ഈടാക്കിയാൽ 6 കോടി രൂപ പ്രത്യേക നിധിയിലേക്കു സമാഹരിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതിയുടെ സന്ദർശനം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയത്തെ സ്‌ക്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,...

സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴക്ക് സാദ്ധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...