പശ്ചിമബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Date:

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ചരക്ക് വണ്ടി ഇടിച്ചു കയറി വൻ അപകടം. പ്രാഥമിക വിവരമനുസരിച്ച് എട്ടുപേര്‍ മരിച്ചതായും. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അറിയുന്നു.

ഇന്ന് രാവിലെ 8:45 ഓടെ ന്യൂ ജൽപായ്ഗുരി ജംഗ്ഷന് മുമ്പായി കതിഹാർ റെയിൽവേ ഡിവിഷനിലെ രംഗപാണി പ്രദേശത്താണ് സംഭവം.
അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് വരുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടി ഇടിച്ചു അപകടം ഉണ്ടായത്..

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗം എക്‌സ്പ്രസുമായി കുട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും ചരക്കുവണ്ടിയുടെ നിരവധി ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേര്‍ ട്രെയിനനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് അറിവ്. സ്ഥലത്ത് ഗുരുതരസാഹചര്യമാണെന്ന് ഡാര്‍ജലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞു

അപകടം ഞെട്ടിക്കുന്നതാണെന്നും, രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയെ അപകടസ്ഥലത്തേക്ക് അയച്ചതായും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും സ്ഥലേത്ത് തിരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്ഐആറിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക് ; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും....

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...