Saturday, October 3, 2026

എസ്ഐആറിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക് ; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

Date:

തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെ കേസിൽ കക്ഷി ചേരും. എസ്ഐആർ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനുള്ള നടപടികളും സർക്കാർ തുടങ്ങി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്ഐആര്‍ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണ്ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് സർക്കാർ നിയമനടപടിയിലേക്ക് നീങ്ങും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...