ഭാര്യ ശിരോവസ്ത്രം ധരിക്കാത്തത് ക്രൂരതയല്ല, വിവാഹമോചനത്തിന് കാരണമാവില്ല: അലഹബാദ് ഹൈക്കോടതി

Date:

അലഹബാദ് : ശിരോവസ്ത്രം  ഉപേക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ തീരുമാനം ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നും അത് വിവാഹമോചനം തേടുന്നതിനുള്ള അടിസ്ഥാന കാരണമായി  കാണാനാവില്ലെന്നും   വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. കീഴ്‌ക്കോടതി തള്ളിയ വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
23 വർഷത്തിലേറെയായി ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് കഴിയുകയായിരുന്നതിനാൽ  ‘ഉപേക്ഷിക്കൽ’ ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്

വിവാഹമോചനം തേടുന്നതിന് ഭർത്താവ് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത് – മാനസികമായ ക്രൂരത, തൻ്റെ ഭാര്യ സ്വതന്ത്രയാണ് , ഇടയ്ക്കിടെ അവർ സ്വന്ത ഇഷ്ടപ്രകാരം പുറത്തുപോകുന്നു. ശിരോവസ്ത്രം ധരിക്കുന്നില്ല, പിരിഞ്ഞു നിൽക്കുന്നു. എന്നിവയാണ് കാരണങ്ങങ്ങൾ. 1990 ഫെബ്രുവരി 26-ന് ദമ്പതികൾ വിവാഹിതരായി, 1992 ഡിസംബർ 4-നാണ് അവരുടെ ‘ഗൗണ’ ചടങ്ങ് നടന്നത്. ഉത്തരേന്ത്യയിൽ വിവാഹശേഷം വധു ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ  നടക്കുന്ന ഒരു ഹിന്ദു ആചാരമാണ് ഗൗണ. 1995 ഡിസംബർ 2-ന് അവർക്ക് ഒരു മകൻ ഉണ്ടായി. ദമ്പതികൾ ഇടയ്ക്കിടെ ഒരുമിച്ചു ജീവിച്ചെങ്കിലും 23 വർഷത്തിലേറെയായി ഒരുമിച്ചല്ല. ഇവരുടെ മകൻ ഇപ്പോൾ പ്രായപൂർത്തിയായിരിക്കുന്നു. കോടതി പുരുഷൻ്റെ അപ്പീൽ അനുവദിച്ചു. ഭാര്യ വളരെക്കാലമായി ഭർത്താവിനെ ഉപേക്ഷിച്ചതിൻ്റെ കാരണത്തിൽ മാനസിക ക്രൂരത എന്ന അവകാശവാദം ഉന്നയിക്കാം.

“ഭാര്യയുടെ ആ മനഃപൂർവ്വമായ പ്രവൃത്തിയും അവരുടെ വൈവാഹിക ബന്ധം പുനരുജ്ജീവിപ്പിക്കാൻ ഭർത്താവുമായി സഹവസിക്കാൻ വിസമ്മതിച്ചതും അവരുടെ വിവാഹബന്ധം വേർപെടുത്തുന്നതിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രവൃത്തിയായി തോന്നുന്നു. ഇവിടെ, ഞങ്ങൾ ശ്രദ്ധിക്കുന്ന കാര്യം, ഭാര്യ ഭർത്താവിൻ്റെ സഹവാസം നിരസിക്കുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ഒരു ശ്രമവും നടത്തിയിട്ടുമില്ല,” കോടതി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...

വിഷവായു ശ്വസിച്ച് ഡൽഹി ;  പത്താം ദിവസവും ദുരിത വഴിയിൽ

ന്യൂഡൽഹി : വിഷവായുവിൽ നിന്ന് മോചനമില്ലാതെ രാജ്യ തലസ്ഥാനം. തുടർച്ചയായ പത്താം...

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്....

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ...