Monday, September 21, 2026

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

Date:

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്‌ സംഭവം. ബിജെപി പ്രവർത്തകനായ രാജുവിനെതിരെയാണ് മംഗലപുരം പോലീസ് കെസെടുത്തത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.

ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വന്ന രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന മറ്റെല്ലാ പ്രവർത്തകരും വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കാനായി വീട്ടിനകത്തേയ്ക്ക് പോയപ്പോൾ രാജു കൂടെ പോവുകയും വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് രാജു വീട്ടിൽ നിന്നും ഇറങ്ങി ഓടി.
വീട്ടമ്മയുടെ പരാതിയിലാണ് മംഗലപുരം പോലീസ്    രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...