വി.പി.അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

Date:

മലപ്പുറം : വി.പി.അനിലിനെ‌ (55) സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു. 12 പുതുമുഖങ്ങൾ ഉൾപ്പെടെ 38 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അനിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനുമായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും
സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കൺസോർഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്തു മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വൊളന്ററി റിട്ടയർമെന്റ് എടുത്തു. കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയ പുരയിൽ വി.പി. കുഞ്ഞിക്കണ്ണൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക). മക്കൾ: അഞ്ജന (ബിഎസ്‌സി കെമിസ്ട്രി, ആലുവ യുസി കോളജ്), ദിയ ജ്യോതി (എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...