Thursday, January 15, 2026

കലാലയങ്ങളിൽ ജാതിവിവേചനം അവസാനിക്കുമോ?- രോഹിത്‌ വെമുലയുടെയും തഡ്‌വിയുടെയും അമ്മമാരുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ പുതിയ പ്രതീക്ഷ

Date:

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിലവിൽക്കുന്ന  ജാതിവിവേചനം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികളെടുക്കുമെന്ന്‌ സുപ്രീംകോടതി. ജാതിവിവേചനത്തിൽ മനംമടുത്ത്‌ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ്‌ സർവ്വകലാശാലയിലെ ഗവേഷകവിദ്യാർത്ഥി രോഹിത്‌ വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തഡ്‌വിയുടെയും അമ്മമാർ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച്  അറിയിക്കാൻ കേന്ദ്രസർക്കാരിന്‌  സുപ്രീംകോടതി നിർദ്ദേശം നൽകി. യു.ജി.സി. റെഗുലേഷനിൽ പറയുന്ന തുല്യ അവസര സെല്ലുകൾ എത്ര സ്ഥാപനങ്ങളിൽ രൂപവത്കരിച്ചുവെന്നതിന്റെ വിവരം ശേഖരിക്കാനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദ്ദേശിച്ചു. 

കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവ്വകലാശാലകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നിയന്ത്രണസംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാനും യു.ജി.സി.ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. കരട് വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അതിൽ അഭിപ്രായ, നിർദ്ദേശങ്ങൾ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അതിജീവിതയെ വെറുതെ വിടാൻ ഭാവമില്ല, ചാറ്റ് പ്രസിദ്ധപ്പെടുത്തി അധിക്ഷേപം; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടത്തിൽ...

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം’ ; സ്പീക്കർക്ക് പരാതി നൽകി വാമനപുരം എംഎൽഎ DK മുരളി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി നൽകി...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : കെ പി ശങ്കരദാസും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ...

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ നിർദ്ദേശിച്ച് ഇന്ത്യ ; അഭ്യർത്ഥന പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ

ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ  സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ...