രോഹിത്തിന്റെയും കോലിയുടെയും ഭാവി അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന്‌ ഗൗതം ഗംഭീര്‍

Date:

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൻതോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സീനിയർ താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗതം ഗംഭീർ. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

” ഒരു താരത്തിന്റെയും ഭാവി സംബന്ധിച്ച് എനിക്ക് പറയാനാകില്ല. അത് അവരുടെ കാര്യമാണ്. എനിക്ക് പറയാനാകുന്നത് അവര്‍ക്ക് ഇപ്പോഴും കളിയോട് അഭിനിവേശമുണ്ട് എന്നതാണ്. അവരുടെ പദ്ധതി എന്തായാലും അത് ടീമിന്റെ മികച്ചതിന് വേണ്ടിയായിരിക്കും. ” – ഗംഭീര്‍ പറഞ്ഞു. ഡ്രസ്സിങ് റൂം സന്തോഷത്തിലാകണമെങ്കില്‍ താന്‍ എല്ലാവരോടും സത്യസന്ധമായിരിക്കണം. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് നടത്തിയത്. അവസാന ടെസ്റ്റില്‍ മാറിനില്‍ക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ ഗംഭീര്‍ പ്രശംസിച്ചു.

സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. ഇതോടെ പരമ്പര 3 – 1 ന് ഓസ്ട്രേലിയക്ക് അടിയറ വെച്ചു. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 27 ഓവറില്‍ മറികടന്നു.  അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് പിന്നീടത് തുടരാനായില്ല. മൂന്ന് ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. സിഡ്‌നി ടെസ്റ്റിലെ പരാജയത്തോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നവും പൊലിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....