അഞ്ച് വർഷം നരേന്ദ്ര മോദി നടത്തിയത് 59 വിദേശയാത്രകൾ; 275 ദിവസത്തിനായി ചെലവായത് 600 കോടി രൂപ

Date:

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വര്‍ഷത്തെ വിദേശ സന്ദര്‍ശനത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങൾക്കായി ചെലവഴിച്ചത് 600 കോടിയോളം രൂപ. 2014 മേയ് 26 മുതല്‍ 2019 നവംബര്‍ 15 വരെയുള്ള കണക്കാണിത്. 2021 മുതലുള്ള കണക്കുകൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. പുറത്ത് വിട്ട കണക്കനുസരിച്ച് ഏകദേശം 275 ദിവസത്തോളമുള്ള യാത്രകള്‍ക്കായി 588,52,88,763 കോടി രൂപയാണ് ചെലവായത്. 2014-19 കാലയളവില്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 59 യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്.

2014ലെ യുഎസ് യാത്രയ്ക്ക് 19 കോടി രൂപയും നവംബറിലെ മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി യാത്രയ്ക്ക് 22 കോടി രൂപയുമാണ് ചാര്‍ട്ടേഡ് വിമാനത്തിനായി ചെലവഴിച്ചത്. ഏപ്രിലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ സന്ദര്‍ശിച്ചതിന് 31 കോടി രൂപയാണ് ചെലവ്. 2019 സെപ്റ്റംബറിലെ യുഎസ് യാത്രയ്ക്കുള്ള ചെലവ് 23 കോടിയിലേറെയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ബജറ്റില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...