കൈലാസ മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ; നേരിട്ട് വിമാന സർവ്വീസുകളും ആരംഭിക്കും

Date:

ന്യൂഡൽഹി : ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, 2020 മുതൽ നിർത്തിവച്ച കൈലാസ മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാനും തീരുമാനമായി. ഈ വർഷം തന്നെ വേനൽക്കാലത്ത് കൈലാസ മാനസരോവർ യാത്ര പുനരാരംഭിക്കാനാണ്  തീരുമാനമെടുത്തത്.

അതിർത്തി കടന്നുള്ള നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്ര ഡാറ്റയും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്ദ്ധ സമിതി യോഗം ചേരാനും സമ്മതമായ തായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഒക്ടോബറിൽ റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉണ്ടാക്കിയ കരാറുകൾക്ക് അനുസൃതമായി, ഉഭയകക്ഷി ബന്ധം സ്ഥിരപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സുപ്രധാന നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

“ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികമായ 2025, പരസ്പരം മികച്ച അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങളിൽ പരസ്പര വിശ്വാസവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കുന്നതിനുമുള്ള പൊതു നയതന്ത്ര ശ്രമങ്ങൾ ഇരട്ടിയാക്കാൻ ഉപയോഗിക്കണമെന്ന് ഇരുപക്ഷവും തിരിച്ചറിയുന്നു. ഈ വാർഷികം ആഘോഷിക്കുന്നതിനായി ഇരുപക്ഷവും നിരവധി അനുസ്മരണ പ്രവർത്തനങ്ങൾ നടത്തും,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
യോഗത്തിന് മുന്നോടിയായി, ഉഭയകക്ഷി ബന്ധങ്ങളിലെ അടുത്ത ഘട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എൽഎസി തർക്കത്തെക്കുറിച്ച് ഒരു ധാരണ തേടുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുക, രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുക, ചൈനീസ് പൗരന്മാർക്ക് വിസ സൗകര്യം ഒരുക്കുക എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലഡാക്കിലെ സംഘർഷ കേന്ദ്രങ്ങളായ ഡെപ്സാങ്ങിൽ നിന്നും ഡെംചോക്കിൽ നിന്നും ഇരു രാജ്യങ്ങളും പിന്മാറി മാസങ്ങൾക്ക് ശേഷമാണ് പുതിയ തീരുമാനങ്ങൾ വരുന്നത്. 2024 ഒക്ടോബറിൽ ആഴ്ചതോറുമുള്ള പട്രോളിംഗ് നടത്താൻ ഇരുപക്ഷവും സമ്മതിച്ചതനുസരിച്ച് കഴിഞ്ഞ വർഷം നവംബറിൽ ആദ്യ റൗണ്ട് പട്രോളിംഗ് പൂർത്തിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...