ന്യൂഡൽഹി : 2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് നൊബേല്‍ ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായവർ. മെറ്റൽ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്ക്കാരം.
രസതന്ത്രത്തിലെ നിയമങ്ങൾ തന്നെ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കാൻ ഉതകുന്ന കണ്ടുപിടുത്തമാണ് മൂവരും ചേർന്ന് നടത്തിയത്.
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് നോബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
