ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും 101 സീറ്റുകൾ വീതം പങ്കിട്ടു.
ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റുകളിലും ജനവിധി തേടും. കേന്ദ്രമന്ത്രിയും ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു. മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ആറു സീറ്റുകൾ വീതം ലഭിച്ചു. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ മാസം 6, 11 തീയതികളില്‍ രണ്ടുഘട്ടമായി നടക്കും.