ഛത്തീസ്ഗഢിൽ പെന്തക്കോസ്ത് പ്രാർത്ഥന തടസ്സപ്പെടുത്തി ബജ്രംഗ്ദൾ ; ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം

Date:

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ തടസ്സപ്പെടുത്തി ബജ്രംഗ്ദള്‍ പ്രതിഷേധം. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോളാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ബഹളംവെച്ചത്. പാസ്റ്ററെയും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെയും  ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ടായിരുന്നു വീടിന് ചുറ്റും ബജ്രംഗ്ദള്‍ പ്രവർത്തകരുടെ പ്രതിഷേധം

റായ്പുരിലെ കോകര്‍ ബോഡ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടവരുടെ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. ഇതിനിടെയാണ് അവിടെ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക്‌ എത്തിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നും പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആരോപണം. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...

തൊഴിലുറപ്പ് പദ്ധതിയെ ബിജെപി ആസൂത്രിതമായി തുരങ്കം വെയ്ക്കുന്നു – യാഥാർത്ഥ്യം വ്യക്തമാക്കി ഡോ തോമസ് ഐസക്ക്

തിരുവനന്തപുരം : ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ...

‘വിധി പഠിച്ച് തുടർനടപടി, സർക്കാർ അതിജീവിതക്കൊപ്പം  നിൽക്കും’: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു...