ശിശുമരണനിരക്കിൽ മികച്ച് കേരളം, അമേരിക്കയേക്കാൾ കുറഞ്ഞ നിരക്ക്, ദേശീയ ശരാശരി 25 ; നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം : കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6 നേക്കാള്‍ കുറവാണ് കേരളത്തിന്റേത്. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്​സ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഇത് ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ തെളിവാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

അഭിമാനം. സന്തോഷം.
കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു .
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ  ശിശു മരണ നിരക്കാണിത്.
ദേശീയ ശരാശരി 25 ആണ്.
അമേരിക്കൻ ഐക്യനാടുകളുടെ  ശിശു മരണ നിരക്ക് 5.6  ആണ്.

അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ  സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്.

രാജ്യത്ത്  ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട് . രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19 തുമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാൻ  കഴിഞ്ഞു. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങൾ (ഹെൽത്ത് കെയർ ആക്സിസിബിലിറ്റി )  ജനങ്ങൾക്ക്  പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്.

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും  പൊതുജനാരോഗ്യപ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുന്നതിനും അക്ഷീണം പ്രവർത്തിക്കുകയും  ഒപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...