രാഹുൽ ഈശ്വർ സെൻട്രൽ ജയിലിൽ തന്നെ, ജാമ്യമില്ല

Date:

തിരുവനതപുരം : രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി  തിരുവനന്തപുരം ജെഎഫ്എം കോടതി.  . അതിജീവിതകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോദ്ധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയെ അറിയിച്ചു.

എന്നാൽ, നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്നും കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10-ാം തിയ്യതി മാത്രമെ കസ്റ്റഡിയിൽ വാങ്ങാനാവൂ.  ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനടക്കം കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ 10 നു പരിഗണിക്കും. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.

അതേസമയം സൈബർ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോ വിമാനങ്ങൾ ഇന്നും പറന്നില്ല, രാജ്യമെമ്പാടും  റദ്ദാക്കൽ തുടരുന്നു ; തിരക്കിലുഴറി എയർപോർട്ടുകൾ

ന്യൂസൽഹി  : രാജ്യത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ നിന്നും ഇന്നും ഇൻഡിഗോ എയർലൈൻ പറന്നുയർന്നില്ല....

ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ലൈം​ഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട്  ഒളിവിൽ പോയ പാലക്കാട് രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ...

SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

തിരുവനന്തപുരം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ...

അമേരിക്കയിൽ പിരിച്ചുവിടൽ നടപടി തുടരുന്നു ; നവംബർ മാസം മാത്രം ജോലി നഷ്ടപ്പെട്ടത് 70,000ത്തിൽ അധികം പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ കമ്പനികൾ ജീവനക്കാരെജോലിയിൽ നിന്ന് പരിച്ചുവിടുന്ന നടപടികൾ തുടരുന്നു....