രാഹുൽ ഈശ്വറിന് കോടതിയുടെ രൂക്ഷവിമർശനം; പിന്നാലെ നിരാഹാരം വെടിഞ്ഞു, ജാമ്യം നിഷേധിച്ചതിനാൽ ജയിലിൽ തുടരും

Date:

തിരുവനന്തപുരം : കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു. രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.

അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ കോടതിയെ അറിയിച്ചു. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നുമായിരുന്നു രാഹുൽ ഈശ്വറിൻ്റെ വാദം. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗോവയിൽ നിശാക്ലബിൽ വൻ തീപ്പിടുത്തം ;23 മരണം

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 ജീവനക്കാർ...

പരമ്പര ഇന്ത്യക്ക് ; ജയ്സ്വാളിന് കന്നി സെഞ്ചുറി,കോഹ്ലിയ്ക്കും രോഹിത്തിനും അർദ്ധശതകം

വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വിശാഖപട്ടത്തെ മൂന്നാമത്തേയും അവസാനത്തേയും...

രാഹുൽ ഈശ്വർ സെൻട്രൽ ജയിലിൽ തന്നെ, ജാമ്യമില്ല

തിരുവനതപുരം : രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി  തിരുവനന്തപുരം ജെഎഫ്എം കോടതി. ...

ഇൻഡിഗോ വിമാനങ്ങൾ ഇന്നും പറന്നില്ല, രാജ്യമെമ്പാടും  റദ്ദാക്കൽ തുടരുന്നു ; തിരക്കിലുഴറി എയർപോർട്ടുകൾ

ന്യൂസൽഹി  : രാജ്യത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ നിന്നും ഇന്നും ഇൻഡിഗോ എയർലൈൻ പറന്നുയർന്നില്ല....