Monday, December 29, 2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ആവാം

Date:

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും (85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലമ്പൂരിന് പുറമെ ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്. ജൂൺ 23 നാണ് വോട്ടെണ്ണൽ. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. എൽ.ഡി. എഫ് സ്വതന്ത്ര എം. എൽ. എ ആയിരുന്ന പി.വി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനഗണമംഗള!’ ; സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം : ''ജനഗണമംഗള" - ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന...

MLAയോട് ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ, പറ്റില്ലെന്ന് പ്രശാന്ത് ; സംഭവം വിവാദം

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ...

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി 83.17 കോടി

ശബരിമല : ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ വർദ്ധന. മണ്ഡലകാലമായ 40...