കോഴിക്കോട് : എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ക്ഷണം. യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തരായ നിരവധി പേര്‍ എല്‍ഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാന്‍ കഴിയുന്നവര്‍ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല.
മുഖ്യമന്ത്രി ഓരോ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ കാര്‍ഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ കാര്‍ഡ് ഇറക്കി. മുഖ്യമന്ത്രി കാര്‍ഡ് ഇറക്കികളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും തങ്ങളുടേത് മതേതര നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് കേരളത്തില്‍ മുന്നേറ്റമില്ല. തിരുവനന്തപുരത്ത് ബിജെപി ജയിച്ചത് എല്‍ഡിഎഫ് ഭരണം മോശമായതിനാലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്ക് വരണമെന്ന് ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി വെല്‍ഫെയര്‍ പാര്‍ട്ടി അവരുടേതായ കാരണങ്ങള്‍ക്കൊണ്ട് പിന്തുണച്ചതാണെന്നും വ്യക്തമാക്കി.
