ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള കൂട്ട വിവാഹ രജിസ്ട്രേഷൻ! ; കാരണം SIR ആശങ്കകൾ

Date:

(പ്രതീകാത്മക ചിത്രം)

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷനിൽ അസാധാരണമായ വർദ്ധനവ്. അന്തർ-മത വിവാഹങ്ങൾക്കോ സിവിൽ ചടങ്ങ് തിരഞ്ഞെടുക്കുന്ന ദമ്പതികൾക്കോ വേണ്ടി ഉപയോഗിക്കുന്ന 1954 – ലെ സ്പെഷ്യൽ മാര്യേജ് ആക്ട് (SMA) പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനെത്തുന്നത് മുഴുവനും മുസ്ലിം ദമ്പതികളാണ്. ബംഗ്ലാദേശിനോടും ബിഹാറിനോടും ചേർന്ന അതിർത്തി ജില്ലകളിലാണ് ഈ പ്രവണത കൂടുതൽ കാണുന്നത്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പരിശോധനയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ വർദ്ധനവിന് കാരണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കരുതുന്നു.

2024 നവംബറിനും 2025 ഒക്ടോബറിനും ഇടയിൽ 1,130 മുസ്ലിം ദമ്പതികൾ SMA യുടെ സെക്ഷൻ 16 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പകുതിയിലധികം അപേക്ഷകളും (609 എണ്ണം) സമർപ്പിച്ചത് 2025 ജൂലൈ മാസത്തിനും ഒക്ടോബറിനും ഇടയിലാണ്. ഇതേ കാലയളവിലാണ് അയൽ സംസ്ഥാനമായ ബിഹാറിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) ഓഫ് ഇലക്ടറൽ റോൾസ് നടന്നത്. ബംഗാളിൽ SIR പ്രക്രിയ ഈ നവംബറിലാണ് ആരംഭിച്ചത്.

അതിർത്തി ജില്ലകളായ നോർത്ത് ദിനാജ്പൂർ (199), മാൽഡ (197), മുർഷിദാബാദ് (185), കൂച്ച് ബിഹാർ (97) എന്നീ ജില്ലകളിലാണ് ഭൂരിഭാഗം രജിസ്ട്രേഷനുകളും നടക്കുന്നത്. എന്നാൽ, കൊൽക്കത്ത പോലുള്ള നഗര കേന്ദ്രങ്ങളിൽ 24 അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം ഝാർഗ്രാം (1), കലിംപോങ് (2) പോലുള്ള സ്ഥലങ്ങളിൽ തീരെ കുറവായിരുന്നു.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷനുള്ള ഈ തള്ളിക്കയറ്റത്തിന് പ്രധാന കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്
വോട്ടർ പട്ടികാ പരിശോധനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തന്നെയാണ്. കൂടാതെ വിശ്വാസ്യതയുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ അംഗീകാരമുള്ള വിവാഹ സർട്ടിഫിക്കറ്റിനോടുള്ള താൽപ്പര്യവും.

സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ പ്രകാരം, ഉദ്യോഗസ്ഥർ വോട്ടർമാരുടെ വിവരങ്ങൾ 2002-ലെ ഇലക്ടറൽ റോൾ ഡാറ്റയുമായി ഒത്തുനോക്കി യോഗ്യത ഉറപ്പാക്കുന്നു. ഒരു വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ പൊരുത്തപ്പെടുന്നില്ലെങ്കിൽ, അവർ അധികമായി തിരിച്ചറിയൽ രേഖയും താമസസ്ഥലത്തിൻ്റെ തെളിവും നൽകാൻ ആവശ്യപ്പെടുന്നു.

ബിഹാറിൽ നടന്ന SIR പരിശോധന ബംഗാളിലെ അതിർത്തി ജില്ലകളിലെ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കാമെന്നും, ഇത് പരിശോധന പ്രക്രിയയ്ക്ക് മുന്നോടിയായി ശക്തമായ, കൂടുതൽ സ്റ്റാൻഡേർഡ് ആയ വിവാഹ സർട്ടിഫിക്കറ്റ് നേടാൻ SMA പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ദമ്പതികളെ പ്രേരിപ്പിച്ചു എന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

പരമ്പരാഗതമായി ബംഗാളിലെ മുസ്ലിം വിവാഹങ്ങൾ സർക്കാർ നിയമിക്കുന്ന ഖാസിമാർ അല്ലെങ്കിൽ മുസ്ലിം മാര്യേജ് രജിസ്ട്രാർമാർ (MMRs) വഴി ബംഗാൾ മുഹമ്മദൻ മാര്യേജ് ആൻഡ് ഡിവോഴ്സസ് രജിസ്ട്രേഷൻ ആക്ട് – 1876 പ്രകാരമാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ സർട്ടിഫിക്കറ്റുകൾ നിയമപരമായി സാധുതയുള്ളതാണെങ്കിലും, അവയുടെ രൂപരേഖ പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കുകയും വിശദമായ വിലാസം പരിശോധന ഇല്ലാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, പല ഭരണപരവും സ്വകാര്യവുമായ സ്ഥാപനങ്ങൾ വിവാഹത്തിൻ്റെയോ താമസസ്ഥലത്തിൻ്റെയോ ശക്തമായ തെളിവായി ഖാസി നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ് രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുന്ന ഒരു ഏകീകൃത രൂപരേഖയാണ്. ഇത് കൂടുതൽ ഔപചാരികവും വിശ്വസനീയവുമായ രേഖയായി കണക്കാക്കപ്പെടുന്നു. ചില സന്ദർഭങ്ങളിൽ സർക്കാർ പരിശോധനകളിൽ തിരിച്ചറിയൽ രേഖയുടെയോ പൗരത്വത്തിൻ്റെയോ പിന്തുണയുള്ള തെളിവായി ഇത് ഉപയോഗിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച:  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി ബെല്ലാരി ജുവലറി ഉടമയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം...

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...

വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍...