ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ചൊവ്വാഴ്ച പുലർച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് GFZ പറയുന്നത്.
നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടനടി റിപ്പോർട്ടില്ല. കൂടുതൽ വിവരങ്ങൾ തുടർ റിപ്പോർട്ടുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
