യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പടിയ്ക്കിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

Date:

[Photo Courtesy : Ramadan Abed/Reuters]

ഗസ്സ: വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടിയുമായി യു.​എ​സ് ശ​ക്ത​മാ​യി ​മുന്നോട്ടു പോകുന്ന​തി​നി​ടെ ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആക്രമണം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചയുണ്ടായ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ​യും ആ​റ് മ​ക്ക​ളും ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ദാ​ർ അ​ൽ ബ​​ലാ​ഹി​ലെ ഒ​രു വീ​ടി​നു മു​ക​ളി​ൽ ബോം​ബ് പതിച്ചാണ് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബം കൊ​ല്ല​പ്പെ​ട്ട​ത്. ജ​ബ​ലി​യ​യി​ലെ ര​ണ്ട് അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബി​ട്ടു. ഒ​രു സ്ത്രീ​യും അ​വ​രു​ടെ മ​ക​ളും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ദ്ധ്യ ഗ​സ്സ​യി​ലെ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഔ​ദ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഹ​മാ​സ് പോ​രാ​ളി​ക​ളെ​യും നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​നി​വേ​ശ സേ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 40,099 ക​വി​ഞ്ഞു. 92,609 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി തെ​ൽ അ​വീ​വി​ൽ എ​ത്തി​യ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​​ന്റ​ണി ബ്ലി​ങ്ക​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ ശേ​ഷം ബ്ലി​ങ്ക​ൻ ന​ട​ത്തു​ന്ന ഒ​മ്പ​താ​മ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സിനിമ കാണാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല, കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും’ : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന്...

സർക്കാരിന്റെ ക്രിസ്മസ് സൽക്കാരത്തിൽ അതിഥിയായി അതിജീവിത്ത

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി...

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസം ജയിലിൽ ; ഒടുവിൽ ആശ്വാസമായി രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സാമൂഹിക...