ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിന് ഇനി 4 ദിവസം; കൊച്ചി വേദി

Date:

കൊച്ചി: കേരളത്തിൽ നടക്കുന്ന ആദ്യ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിന് ആഗസ്ത് 23ന് കൊച്ചിയിൽ തുടക്കമാകും. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് കൊച്ചി ബോൾഗാട്ടി യിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലാണ് വേദിയാവുക. ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിൻ്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ചേർന്ന് നിർവ്വഹിച്ചിരുന്നു. അതിനൂതന വ്യവസായങ്ങളുടെ ഹബ്ബായി മാറാനൊരുങ്ങുന്ന കേരളത്തിലേക്ക് പുതുതലമുറ വ്യവസായങ്ങൾ വലിയ രീതിയിൽ കടന്നുവരുമ്പോഴാണ് നാം ആദ്യത്തെ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസും സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാർ പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസൻ്റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സർക്കാരിൻ്റെ ഭാഗത്തു നിന്ന് ലഭ്യമാകും. റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കും. ഇന്ത്യയിൽ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരളത്തെ സമ്പൂർണ്ണ സജ്ജമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാകർഷിക്കുക എന്നതിനും ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് ഉപയുക്തമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...