Sunday, March 8, 2026

55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സര രംഗത്ത്, കെ കെ ശൈലജ പേരാവൂരിലേക്ക് ; സിപിഎം സ്ഥാനാർത്ഥി പട്ടികയായി     

Date:

തിരുവനന്തപുരം :  55 സിറ്റിങ് എംഎൽഎമാരേയും വീണ്ടും മത്സരിപ്പിക്കാൻ സി പി എം. നിലവിൽ മട്ടന്നൂർ എംഎൽഎയായ കെ.കെ.ശൈലജയെ പേരാവൂരും  കെ.എൻ.ഉണ്ണിക്കൃഷ്ണനെ വൈപ്പിൻ മണ്ഡലത്തിൽ നിന്ന് മാറ്റി തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കും. പാ‍ർട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളിൽ ചില സീറ്റുകളിലൊഴികെ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.

മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെയും പാലക്കാട്ടെയും സ്ഥാനാർത്ഥിത്വവും അന്തിമമായിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ– 6 പേരു വീതം മത്സരിക്കും.

ജില്ല തിരിച്ചുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടിക –

തിരുവനന്തപുരം : മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര)

കൊല്ലം : മന്ത്രി കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ സജികുമാർ (കുണ്ടറ)

പത്തനംതിട്ട : മന്ത്രി വീണാ ജോർജ് (ആറന്മുള), കെ.യു.ജെനീഷ് കുമാർ (കോന്നി)

ഇടുക്കി : എ.രാജ (ദേവികുളം), കെ.കെ.ജയചന്ദ്രൻ (ഉടുമ്പൻചോല).

കോട്ടയം : കെ.അനിൽകുമാർ (കോട്ടയം), മന്ത്രി വി.എൻ.വാസവൻ (ഏറ്റുമാനൂർ)

ആലപ്പുഴ : ദലീമ ജോജോ (അരൂർ), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), എം.എസ്.അരുൺകുമാർ (മാവേലിക്കര), മന്ത്രി സജി ചെറിയാൻ (ചെങ്ങന്നൂർ), യു.പ്രതിഭ (കായംകുളം).

എറണാകുളം : മന്ത്രി പി.രാജീവ് (കളമശേരി), കെ.ജെ.മാക്സി (കൊച്ചി), കെ.എൻ.ഉണ്ണിക്കൃഷ്ണൻ (തൃപ്പൂണിത്തുറ), എം.ബി.ഷൈനി (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി.ശ്രീനിജിൻ (കുന്നത്തുനാട്).

തൃശൂർ : എ.സി.മൊയ്തീൻ (കുന്നംകുളം), മന്ത്രി ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ.രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര), എൻ.കെ.അക്ബർ (ഗുരുവായൂർ), സി.രവീന്ദ്രനാഥ് (മണലൂർ)

പാലക്കാട് : മന്ത്രി എം.ബി.രാജേഷ് (തൃത്താല), പി.മമ്മിക്കുട്ടി (ഷൊർണൂർ), കെ.പ്രേംകുമാർ (ഒറ്റപ്പാലം), കെ.ശാന്തകുമാരി (കോങ്ങാട്), എ.പ്രഭാകരൻ (മലമ്പുഴ), പി.പി.സുമോദ് (തരൂർ), കെ.പ്രേമൻ (നെന്മാറ), ടി.എം.ശശി (ആലത്തൂർ). പാലക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ ആലോചിക്കുന്നു.

കോഴിക്കോട് : ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), മന്ത്രി പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ.ദാസൻ (കൊയിലാണ്ടി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.പി.കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം.സച്ചിൻദേവ് (ബാലുശ്ശേരി)

മലപ്പുറം : മന്ത്രി വി.അബ്ദുറഹിമാൻ (താനൂർ), കെ.ടി.ജലീൽ (തവനൂർ), എം.കെ.സക്കീർ (പൊന്നാനി), യു.ഷറഫലി (നിലമ്പൂർ), കെ.സബാഹ് (വേങ്ങര).

വയനാട് : മന്ത്രി ഒ.ആർ.കേളു (മാനന്തവാടി), എം.എസ്.വിശ്വനാഥൻ (ബത്തേരി)

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ (ധർമടം), കെ.കെ.ശൈലജ (പേരാവൂർ), വി.കെ.സനോജ് (മട്ടന്നൂർ), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ), എം.വിജിൻ (കല്യാശേരി), കെ.വി.സുമേഷ് (അഴീക്കോട്), പി.കെ.ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി).

കാസർഗോഡ് : സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി.മുസ്തഫ (തൃക്കരിപ്പൂർ)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഷ്ട്രപതിയുടെ സന്ദർശനത്തിലെ പ്രോട്ടോക്കോൾ ലംഘനം : മമത സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച് ...

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത...

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....

യുദ്ധപ്രതിഫലനങ്ങൾ ഇന്ത്യൻ അടുക്കളകളിലേക്കും; ഗാർഹിക പാചകവാതക സിലിണ്ടർ വിലകൂട്ടി

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ്...