അനാശാസ്യ കേന്ദ്രത്തിൽ ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾ ചെയ്യുന്നത് വ്യഭിചാര പ്രേരണാകുറ്റം – ഹൈക്കോടതി

Date:

കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾക്കെതിരെ വ്യഭിചാര പ്രേരണാകുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം പേരൂർക്കട പോലീസ് 2021ൽ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നൽകിയ ഹർജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുൺ ഇക്കാര്യം വ്യക്തമാക്കിയത്.

അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താവായി കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം. ലൈംഗിക തൊഴിലാളി ഒരു ഉത്പന്നമല്ല. പലപ്പോഴും അവർ മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തംശരീരം നൽകാൻ നിർബന്ധിതരാകുന്നവരുമാണെന്നും കോടതി നിരീക്ഷിച്ചു.

“മനുഷ്യക്കടത്തിലൂടെ അവരെ (ലൈംഗികത്തൊഴിലാളികളെ) ഈ വ്യാപാരത്തിലേക്ക് ആകർഷിക്കുകയും മറ്റുള്ളവരെ ശാരീരികമായി തൃപ്തിപ്പെടുത്തുന്നതിനായി സ്വന്തം ശരീരം നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ആനന്ദാന്വേഷണം നടത്തുന്നയാൾ പണം നൽകുന്നുണ്ടാകാം, അതിൽ വലിയൊരു ഭാഗം അനാശാസ്യ കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരന് പോകുന്നു. അതിനാൽ, ലൈംഗികത്തൊഴിലാളിയെ തന്റെ ശരീരം സമർപ്പിക്കാനും പണം നൽകുന്നയാളുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുമുള്ള ഒരു പ്രേരണയായി മാത്രമേ ഈ പണമടയ്ക്കലിനെ കണക്കാക്കാൻ കഴിയൂ. അങ്ങനെ, ഒരു വേശ്യാലയത്തിൽ ഒരു ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾ യഥാർത്ഥത്തിൽ പണം നൽകി ആ ലൈംഗികത്തൊഴിലാളിയെ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്.” കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...

‘നോര്‍ക്ക കെയര്‍’: പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; മാതൃകയായി കേരളം

കൊച്ചി :  പ്രവാസി കേരളീയർക്കായി സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയൊരുക്കി...

ലൈംഗികാതിക്രമക്കേസിൽ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന കേസില്‍ മുന്‍മന്ത്രി ഡോ. എ....