നടി ഗ്രേസ് ആന്റണി വിവാഹിതയായി ; വരൻ മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്ക്

Date:

കൊച്ചി : നടി ഗ്രേസ് ആന്റണി വിവാഹിതയായി. മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കാണ് വരൻ. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവരം. തുതിയൂർ Our Lady Of Dolours Roman Catholic Church ൽ വെച്ചായിരുന്നു വിവാഹം. 

“ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി”എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ‘

പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ,സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്.

എബി ടോം സിറിയക് പ്രശസ്തനായ ഇന്ത്യൻ മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഗീതസംവിധായകർക്ക് അദ്ദേഹം അറിയപ്പെടുന്ന സംഗീത നിർമ്മാതാവാണ്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ്...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...