Saturday, March 7, 2026

പൂരം കലക്കാൻ എഡിജിപിയുടെ മുൻകൂർ പ്ലാൻ; കലക്കിയ ആൾക്ക് തന്നെ അന്വേഷണ ചുമതലയും, ഇതിലും വലിയ തമാശ വേറെയുണ്ടോ? – വി.ഡി.സതീശൻ

Date:

കൊച്ചി : മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് തൃശൂർ പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ്. വി ഡി.സതീശൻ. പൂരം കലക്കാൻ ബ്ലൂ പ്രിന്റ് ഉണ്ടാക്കിയ ആളാണ് എ‍‍ഡിജിപി എം.ആർ. അജിത് കുമാറെന്നും സതീശൻ ആരോപിച്ചു. കൊച്ചിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ തല പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“പൂരം കലക്കിയത് അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെയാണ്. ഇതിലും വലിയ തമാശ ഉണ്ടോ? കേരളത്തിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇ.പി.ജയരാജനും കാണുന്നത് എന്തിനാണ് ? തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇ.ഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഭിന്നിപ്പിച്ച് വോട്ട് നേടാൻ ശ്രമിച്ചു.

പൂരംഹേമ കമ്മിറ്റി റിപ്പോർട്ട്‌ നാലര വർഷമായി ഒളിച്ചുവച്ചു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു. അന്വേഷണം വേണമെന്ന് പ്രതിപക്ഷം പറഞ്ഞു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞു. പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ല. സർക്കാരിൻ്റേത് ഇരട്ടത്താപ്പാണ്.

എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത് ? മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണിത്. ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതിൽ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നൽകി.
അതിനു പിന്നാലെ റിപ്പോർട്ട്‌ നൽകി. പൊലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലേ ? എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലൻസിൽ എത്തിക്കുകയായിരുന്നു ’’– സതീശൻ പറഞ്ഞു.

തിരുവല്ലയിൽ ഒരു ബോട്ട്‌ലിങ്‌ ലൈനിലെ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ്‌ പതിപ്പിക്കുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുദ്ധം കൊടുംമ്പിരി കൊണ്ടു ; ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക

വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ...

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക ഇസ്രായേൽ ആക്രമണം; ഭീകര സംഘടനകൾക്ക് മുന്നറിയിപ്പ്

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ  വെള്ളിയാഴ്ചയും വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള...

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

കൊച്ചി : അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ...