സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ആഗസ്ത് 31 ന് തുറന്നു പ്രവർത്തിക്കും; സെപ്തംബർ 1 ന് അവധി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഈ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. നാളെയോടെ ആഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും പൂർത്തിയാകും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റിലെ റേഷൻ ഇനിയും വാങ്ങാത്തവർ 31ന് മുൻപു തന്നെ വാങ്ങേണ്ടതാണെന്നും സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്തംബർ ഒന്നിന് (തിങ്കൾ) റേഷൻകടകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

സെപ്തംബർ 2 മുതൽ ആ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കവി കെ.ജി ശങ്കരപിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌ക്കാരം

തിരുവനന്തപുരം : പ്രശസ്ത കവി കെ.ജി. ശങ്കരപിള്ളയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത...

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

(Photo Courtesy : PTI) കാശിബുഗ്ഗ : ആന്ധ്രാപ്രദേശിൽ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ...

കലാശപ്പോരിൽ കപ്പടിക്കാൻ ഇന്ത്യ, ആദ്യ കപ്പ് എന്ന ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്കും; മഴ രസംകൊല്ലിയാവുമോ?

മുംബൈ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക്...