Friday, January 30, 2026

‘രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളത് ; പൊതുപ്രവർത്തകർ ക്ലിയർ ക്രിസ്റ്റലുകളായിരിക്കണം’ –  ടി.എൻ പ്രതാപൻ

Date:

തൃശൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ ക്ലിയർ ക്രിസ്റ്റലുകളായിരിക്കണമെന്നും പ്രതാപന്‍ പറഞ്ഞു.

ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസിയും കെപിസിസിയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുമെല്ലാം ഈ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് കാര്യങ്ങളോട് പ്രതികരിച്ചത്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും പ്രതാപന്‍ തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുലിനെതിരേ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ
ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികള്‍ പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; ആവശ്യം അംഗീകരിച്ചതായി റിപ്പോർട്ട്

മുംബൈ : അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യ സുനേത്ര...

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു ; സംഭവം ആദായ നികുതി റെയ്ഡിനിടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത്...

മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസയിൽ പിരിവ് തുടങ്ങി; പ്രതിഷേധവും

മലപ്പുറം :  മലപ്പുറം  ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം...