കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് 24 കാരി

Date:

തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗം ബാധിച്ച് കേരളത്തിൽ വീണ്ടും ഒരു മരണം. 24 വയസുള്ള യുവതിയാണ് മരിച്ചത്. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കോവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേർ രോഗമുക്തരായി.  24 മണിക്കൂറിനിടെ രാജ്യത്ത് 363 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.
രാജ്യത്താകെ 3758 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിൽ 1,336 ആക്ടീവ് കേസുകൾ കേരളത്തിലാണ്. മഹാരാഷ്‌ട്രയിലും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...