Saturday, April 11, 2026

അർജ്ജുൻ്റെ ലോറി കണ്ടെത്തി: ക്യാബിനുള്ളിൽ നിന്ന് ചേതനയറ്റ ശരീരവും

Date:

ഷിരൂർ: ഒടുവിൽ ഇന്ന് അർജുൻ്റെ ലോറിയും ക്യാബിനുള്ളിൽ നിന്ന് ചേതനയറ്റ ശരീരവും കണ്ടെത്തി. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളായി ഗംഗാവാലി പുഴയിൽ നടന്നത്. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് ദൗത്യം വിജയം കണ്ടത്.

അര്‍ജുനെ കാണാതായിട്ട് 71 ദിവസം തികയവെയാണ് തിരച്ചിലിന് പരിസമാപ്തിയാവുന്നത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. ലോറിയുടെ ക്യാബിനാണ് ആദ്യം കണ്ടെത്തിയത്. ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് അകത്ത് മൃതദേഹം ശ്രദ്ധയിൽ പെട്ടത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യം നോക്കിയാണ് ലോറി പുറത്തെടുത്തത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുൻ് ഓടിച്ചതുതന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു.തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ നടത്തിയിരുന്നു. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...