Thursday, February 5, 2026

ഇന്ത്യ – യുഎസ് പങ്കാളിത്തം കൂടുതൽ ശക്തവും ചലനാത്മകവുമെന്ന് ബൈഡൻ; മോദിയുമായി ഒത്തുചേരുമ്പോൾ പുതിയ സഹകരണ മേഖലകൾ തെളിയുന്നു’

Date:

വാഷിങ്ടൻ : ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘പ്രധാനമന്ത്രി മോദി, നമ്മൾ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല. ഡെലാവറിലെ വിൽ‌മിങ്ടനിലുള്ള തന്റെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ബൈഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഡെലാവറിൽ തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തിൽ പ്രാദേശിക – ആഗോള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ‘ഇന്തോ – പസഫിക് മേഖലയും അതിനുമപ്പുറമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു’ – രൺധീർ ജയ്‌സ്വാൾ പറഞ്ഞു

നരേന്ദ്ര മോദി – ജോ ബൈഡൻ കൂടികാഴ്ച ഒരു മണിക്കൂർ നീണ്ടു. വിൽ‌മിങ്ടനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തിയത്. ക്വാഡ് ഉച്ചകോടിയിൽ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തിയത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി പ്രത്യേകം ചർച്ചകൾ നടത്തും. മൂന്നു ദിവസമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി

ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ...

വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ നടപടി; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി പോയി

വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ...

ഗാസിയാബാദ് കൂട്ടആത്മഹത്യ: പെൺകുട്ടികൾ ജീവിച്ചത് ‘കൊറിയൻ’ ലോകത്ത് ! ; ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ്

ഗാസിയാബാദ് : ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ...

കേരളത്തിൽ വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതി വിവാഹസൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസം : എം.എ. ബേബി

കോഴിക്കോട് : ജാതിയില്ലാ വിളംബരം നടന്ന കേരളത്തിൽ ഇന്ന് വിദ്യാഭ്യാസമുള്ള യുവാക്കൾ...