ബിനോയ് വിശ്വം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി

Date:

ആലപ്പുഴ : ആലപ്പുഴയില്‍ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ തന്നെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.

പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ചില ശ്രമങ്ങൾ സംസ്ഥാന കൗണ്‍സിൽ തിരഞ്ഞെടുപ്പിലുണ്ടായി. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. ഇടുക്കിയില്‍ നിന്ന് കെ.കെ ശിവരാമനെ ഒഴിവാക്കി ഇ.എസ് ബിജിമോളെ ക്ഷണിതാവാക്കി. സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോണ്‍ വിവാദത്തില്‍ ഉൾപ്പെട്ട എം ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.

മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍, വി.എസ്. സുനില്‍ കുമാര്‍, പി.എസ്. സുപാല്‍ എന്നിവരെല്ലാം ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടേയെന്ന് നിലപാടറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...

തൊഴിലുറപ്പ് പദ്ധതിയെ ബിജെപി ആസൂത്രിതമായി തുരങ്കം വെയ്ക്കുന്നു – യാഥാർത്ഥ്യം വ്യക്തമാക്കി ഡോ തോമസ് ഐസക്ക്

തിരുവനന്തപുരം : ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ...

‘വിധി പഠിച്ച് തുടർനടപടി, സർക്കാർ അതിജീവിതക്കൊപ്പം  നിൽക്കും’: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു...