കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ മെയിൽ വഴി രാവിലെ 9:15ഓടെയാണ് ഭീഷണി സന്ദേശം വന്നത്. വിക്രം രാജ് ഗുരു എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.
ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തുകയാണ്. മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1:35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് മെയിലെ സന്ദേശം. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. ഇ-മെയിലിൻ്റെ ഉറവിടവും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി
