‘പ്രതിഷേധമാകാം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്’- കർഷകസമര നേതാക്കളോട്  സുപ്രീംകോടതി

Date:

ന്യൂഡല്‍ഹി : ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധമാകാമെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി. പഞ്ചാബിലെ ഹരിയാണ അതിർത്തിയിൽ നടക്കുന്ന കർഷകസമരവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. ഖനോരി അതിർത്തിയിൽ നിരാഹാരസമരം തുടങ്ങാനിരിക്കെ കർഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ കഴിഞ്ഞ 26-ന് പോലീസ് ആശുപത്രിയിലാക്കിയതിനെതിരേ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ദല്ലേവാളിനെ പോലീസ് മോചിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച് ഹർജി തള്ളി.
കർഷകസമരം ശരിയോ തെറ്റോ എന്നതിൽ അഭിപ്രായംപറയുന്നില്ലെന്ന് കോടതി പറഞ്ഞു. പഞ്ചാബിന് ഖനോരി അതിർത്തി പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. അതിർത്തിയിൽ നിയമംപാലിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരംചെയ്യാൻ പ്രതിഷേധക്കാരോടുപറയാൻ ദല്ലേവാളിനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഖനോരിയിൽ തിരിച്ചെത്തിയ ദല്ലേവാൾ വെള്ളിയാഴ്ചമുതൽ നിരാഹാരസമരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സി.കെ.സരള ഇനി ‘ഭാഗ്യ’ സരള എന്നറിയപ്പെടും! ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അസാധു വോട്ട് വീണിട്ടും നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു

ആലപ്പുഴ: കർഷക തൊഴിലാളിയായ സരളയുടെ സ്ഥാനാർത്ഥിത്വം വോട്ടെടുപ്പിന്റെ തുടക്കം മുതൽക്കേ നാട്ടിൽ...

‘അസാധു’ ചതിച്ചു; 25 വർഷത്തിന് ശേഷം മൂപ്പൈനാട് ഭരിക്കാമെന്ന എൽഡിഎഫ് മോഹം പൊലിഞ്ഞു

വയനാട് : മൂപ്പൈനാട് പഞ്ചായത്ത് ഭരണം 25വർഷത്തിന് ശേഷം യുഡിഎഫിൽ നിന്ന്...

‘പണം വാങ്ങി മേയർ പദവി വിറ്റു’ ; ആരോപണത്തിന് പിന്നാലെ സസ്പെൻഷൻ,  നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ലാലി ജെയിംസ്

തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ...