Thursday, September 10, 2026

ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

Date:

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു.

മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേർത്തിരുന്നു. അവർക്ക് യുഡിഎഫിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംരക്ഷണം ഒരുക്കാൻ തയ്യാറാണ്. എല്ലാം അവരുടെ തീരുമാനം ആണെന്നും അവിടെ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

യുഡിഎഫിനൊപ്പം കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ രണ്ടു സീറ്റിൽ മാത്രമാണ് വിജയസാദ്ധ്യതയെന്ന് ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കുകയും പരാജയ സാദ്ധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലാണ് യു‍ഡിഎഫ് നേതൃത്വം. ഈ അതൃപ്തികൾക്കിടയിലാണ് ജോസഫ് ഗ്രൂപ്പിനെ ജോസ് കെ മാണി സ്വാഗതം ചെയ്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...