ജബൽപൂരിൽ മലയാളി വൈദികരെ മർദ്ദിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ  കേസെടുത്തു ; ആക്രമണം നടന്ന് നാലാം ദിവസം എഫ്ഐആർ , അറസ്റ്റ് നടന്നില്ല

Date:

ന്യൂഡൽഹി : ജബൽപൂരിൽ മലയാളി വൈദികരെ മർദിച്ച സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം  കേസെടുക്കുന്നത്.. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും, കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബൽപൂർ എസ്പി അറിയിച്ചു.

പോലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളുണ്ടായിട്ടും നാല് ദിവസവും കേസെടുക്കാതെ നടപടികൾ വൈകിപ്പിക്കുകയായിരുന്നു
ജബൽപൂർ പോലീസ്. ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് കേസെന്നും ജബൽപൂർ എസ്പി സതീഷ് കുമാർ സാഹു പറഞ്ഞു. ഒന്നാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്നും ജബൽപൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസി സംഘത്തെയാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിവരമറി‍ഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജ്, ഫാദർ ടി ജോർജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് മർദിച്ചത്.

അതേസമയം, രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് കേസെടുക്കാൻ വൈകുന്നതിനെ കുറിച്ച്  മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ക്ഷുഭിതനായി- “നിങ്ങളാരാ, ഇതൊക്കെ ചോദിക്കാൻ?, ആരോടാ ചോദിക്കുന്നത് എന്നോർമ്മ വേണം സൗകര്യമില്ല മറുപടി പറയാൻ ” എന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഇന്നലെ നിരന്തരം ഉന്നയിച്ചിരുന്നു. അതിനിടെ ചണ്ഡീ​ഗഡിൽ ദുഖവെള്ളി ദിവസം പ്രവർത്തി ദിനമാക്കിയതിനെതിരെ കോൺ​ഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ബിജെപിയുടെ ക്രിസ്ത്യൻ വിരുദ്ധ മനോഭാവം ഒരിക്കൽകൂടി വ്യക്തമായെന്ന് കെസി വേണു​ഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

40 ദിവസത്തെ സ്തംഭനം, പൂട്ട് തുറക്കാനൊരുങ്ങി അമേരിക്ക ; സെനറ്റിലെ ഒത്തുതീർപ്പ് അടച്ചുപൂട്ടലിന് വിരാമമിടുന്നു

വാഷിങ്ടൺ : അമേരിക്കയിൽ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം. സെനറ്റിൽ ഒത്തുതീർപ്പായതോടെയാണ്...

തിരുപ്പതി ലഡുവിൽ ഉപയോഗിച്ചതത്രയും വ്യാജ നെയ്യ് ;  വിതരണം ചെയ്തത് 241 കോടി രൂപ വിലമതിക്കുന്ന 61 ലക്ഷം കിലോഗ്രാം വ്യാജൻ

തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍...

ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണൻ എല്‍ഡിഎഫ് സ്ഥാനാർത്ഥി ; ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക ലക്ഷ്യം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി വാര്‍ഡില്‍  നടന്‍...