Saturday, March 14, 2026

വഖഫ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത കേരള എം.പിമാർക്കെതിരെ കത്തോലിക്ക കോൺഗ്രസ്; ‘മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണാത്തത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’

Date:

കണ്ണൂർ: വിവാദ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ലോക്സഭയിൽ വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ എം.പിമാർ കണ്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.

എം.പിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ വലിയൊരു മുറിവായി മാറി. അത് ജനങ്ങളുടെ മനസിൽ അവശേഷിക്കും. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോർഡിന്‍റെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതിൽ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്.

കേരളത്തിലെ എം.പിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും ഫാ. ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. അതേസമയം, ബിജെപിക്ക് അനുകൂലമായ നിലപാട് സഭ സ്വീകരിച്ചിട്ടില്ലെന്ന് ഫാ. ഫിലിപ്പ്  കവിയിൽ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നത്. ബിൽ പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. ലോക്സഭയിൽ ഇന്നലെ സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള എം.പിമാർ വഖഫ് ഭേദഗതി  ബില്ലിനെ എതിർഞാണ വോട്ടു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യത്തിന് ഉപയോഗിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം : ഗാർഹിക ആവശ്യത്തിന് അനുവദിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന്...

92,700 മെട്രിക് ടൺ എൽപിജിയുമായി സുരക്ഷിതമായി ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പലുകൾ ; 22 ഇന്ത്യൻ കപ്പലുകൾകൂടി പിറകെ എത്തും

ന്യൂഡൽഹി : ഇസ്രയേൽ-യുഎസ്-ഇറാൻ സംഘർഷത്തിനിടെ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന...

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...