വയനാടിനോട് കേന്ദ്ര അവഗണന: എൽ.ഡി.എഫ് – യു.ഡി.എഫ് ഹർത്താൽ തുടങ്ങി

Date:

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിലും കേന്ദ്രസഹായം വൈകുന്നതിനെതിരെയും എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

വിവിധസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവ്വീസ് മാത്രമാണുള്ളത്.  മൂന്ന് ഡിപ്പോകളിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഇപ്പോൾ നിരത്തിലുണ്ട്. എന്നാൽ, വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാനുള്ള ശ്രമം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...