കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, നഷ്ടപരിഹാരം നൽകേണ്ടത് കോടികൾ; സ്ഥാപനങ്ങൾ വിൽക്കാൻ അനുമതി തേടി ആംഗ്ലിക്കൻ സഭ

Date:

Bishop Keith Joseph (Photo Courtesy: ABC News: Sofie Wainwright)

ക്വീൻസ്ലാൻഡ്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ നഷ്ടപരിഹാര തുകയ്ക്കുള്ള പണം കണ്ടെത്താനാവാതെ നട്ടം തിരിഞ്ഞ് ആംഗ്ലിക്കൻ സഭ. നിവൃത്തിയില്ലാതെ ഇടവകകൾ വിൽക്കാനും ജീവകാരുണ്യ സംരംഭങ്ങൾ പിരിച്ചുവിടാനുമുള്ള അനുമതി തേടി കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ് ബിഷപ്പ്. ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലാണ് സംഭവം.1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ആഗ്ലിക്കൻ സഭയിലുണ്ടായ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതിനായാണ് ആഗ്ലിക്കൻ  രൂപത ബിഷപ്പ് കോടതിയിൽ സഭയുടെ വസ്തുവകകൾ ക്രയവിക്രയം ചെയ്യാനുള്ള അനുമതി തേടിയത്.

നോർത്ത് ക്യൂൻസ്ലാൻഡിലെ ആംഗ്ലിക്കൻ രൂപത സാമ്പത്തികമായി തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് ബിഷപ്  കീത്ത് ജോസഫ് കോടതിയെ സമീപിച്ചത്. പീഡനത്തിനിരയായവർക്കു നൽകാനായി ഏകദേശം 8 മില്യൺ ഡോളർ കണ്ടെത്തേണ്ടതുണ്ടെന്നാണ് ക്യൂൻസ്ലാൻഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉള്‍പ്പെടുന്ന ഈ രൂപതയെക്കുറിച്ച് ബിഷപ്പ് കീത്ത് ജോസഫ് വെളിപ്പെടുത്തിയത്. 

നഷ്ടപരിഹാരം നൽകുന്നതിനായി സ്വത്ത് വിറ്റഴിക്കാനായി, രൂപതയെ ഔപചാരികമായി പുനസംഘടിപ്പിക്കാനുള്ള സുപ്രീം കോടതി അനുമതിയാണ് രൂപത തേടിയിട്ടുള്ളത്. സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്. നഷ്ടപ്പെടാൻ പോവുന്ന കാര്യങ്ങളേക്കുറിച്ചും വിഷമമുണ്ടെന്നാണ് ബിഷപ്പ് കിത്ത് ജോസഫ് വിശദമാക്കുന്നത്. എന്നാൽ ശരിയായത് ചെയ്യണമെന്ന ദൃഢനിശ്ചയവും കൂടിയുണ്ടെന്നും ബിഷപ് കീത്ത് ജോസഫ് വ്യക്തമാക്കി.

എൻആർഎസ് പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക ബാദ്ധ്യത പൂർത്തീരിക്കാനായി ഭീകരമായ സമ്മർദ്ദമുണ്ടെന്നും ബിഷപ്പ് പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള റോയൽ കമ്മീഷൻ അതിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ഒരു വർഷം കഴിഞ്ഞ് 2018ലാണ് എൻആർഎസ്  രൂപീകൃതമായത്. എത്രത്തോളം നഷ്ടപരിഹാരാവശ്യങ്ങൾ നോർത്ത് ക്യൂൻസ്ലാൻഡ് രൂപതയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്താൻ ബിഷപ്പ് കീത്ത് ജോസഫ് തയ്യാറായില്ല. എങ്കിലും,ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക്  നീതി ലഭിക്കേണ്ടതായ ബാദ്ധ്യത സഭയ്ക്കുണ്ടെന്നും രഅത് നിറവേറ്റുകയാണ കടമയെന്നും അതിനായി കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ബിഷപ്പ് പറഞ്ഞു. നാം നീതിയിൽ വിശ്വസിക്കുന്നു എന്ന് പറയുന്നെങ്കിൽ, അത് പ്രതിഫലിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ബിഷപ്പ് പറയുന്നു. 

ക്വീൻസ്ലാൻഡിൽ മാത്രം 50 ഇടവകകളാണ് ആംഗ്ലിക്കൻ സഭയ്ക്കുള്ളത്. ഇതിലായി 75 സഭാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ടൌൺസ് വില്ലേയിലെ ബിഷപ്പിന്റ വസതിയും രൂപതാ ഓഫീസും ഇതിനോടകം വിൽപന നടത്തിയിട്ടുണ്ട്. വിശ്വാസപരമായ ആചാരങ്ങൾ തുടരുന്ന പള്ളികൾ പെട്ടന്ന് വിൽക്കില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. ഓസ്ട്രേലിയയിലെ 23 ആംഗ്ലിക്കൻ രൂപതകളിൽ 22ലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ  റിപ്പോർ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച്...

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിന് വൻസുരക്ഷ; 1500 പോലീസുകാർ, 50 കഴിഞ്ഞ വനിതാ പോലീസുകാർ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വൻസുരക്ഷ....

അതിതീവ്ര മഴക്ക് സാദ്ധ്യത, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ഇടുക്കി : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം...

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...