അഖിൽ പി ധർമജനെതിരെ അപകീർത്തികര പരാമർശം; ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി

Date:

(Photo Courtesy: Facebook / Indumenon )

കൊച്ചി: യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത്‌ കോടതി. സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ്‌ കേസ്‌. സെപ്റ്റംബർ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഇന്ദു മേനോന്‌ കോടതി നിർദ്ദേശവുമുണ്ട്.​

അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ വാങ്ങിയതിനെ തുടർന്ന്‌ ഇന്ദു മേനോൻ നടത്തിയ പരാമർശത്തിലാണ്‌ കേസ്‌. ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ അവാർഡ് വാങ്ങിയതെന്ന് ഇന്ദു മേനോൻ ഫെയ്‌സ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പരാമർശം പ്രഥമദൃഷ്ട്യാ അപകീർത്തികരമെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലിനാണ്‌ അഖിലിന്‌ പുരസ്കാരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ്...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...