Thursday, February 26, 2026

വിമാനടിക്കറ്റ് കൊള്ളയ്ക്കെതിരെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ : പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയിൽ ‘

Date:

അബുദാബി : വിമാനടിക്കറ്റ് കൊള്ളയ്ക്കെതിരെ നടത്തുന്ന ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയിൽ നടന്നു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കളും വിശിഷ്ട അതിഥികളും പങ്കെടുത്തു.യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്.

ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ഡയസ്‌പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുനവ്വറലി തങ്ങളും കോവളം എംഎല്‍എ; എം.വിന്‍സന്റും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എംപിമാരും മന്ത്രിമാരും പങ്കെടുക്കും. അബുദാബി-ഡല്‍ഹി കെഎംസിസികളുടെ നേതൃത്വത്തില്‍ യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം.വിന്‍സെന്റ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ വൈ 1സ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ബി.യേശുശീലന്‍, സലീം ചിറക്കല്‍ എന്നിവർ സംസാരിച്ചു. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ് , സെക്രട്ടറി ടി.കെ സലാം തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭിന്നശേഷി യുവാവിന് നേരെ ക്രൂരമർദ്ദനം ; കൂസലിലില്ലാതെ ഒന്നാം പ്രതി സഫ്നയും സംഘവും പോലീസിന് മുന്നിൽ

കൊച്ചി : ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു ; പ്രവേശനം ഫെബ്രുവരി 28 മുതല്‍ 

തൃശൂർ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന്...

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഇപിഎഫ്ഒ നീക്കം; 4,000-ത്തോളം ഒഴിവുകൾ നികത്തുന്നു

ന്യൂഡൽഹി : വിവിധ തസ്തികകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുന്നതിനായി വിരമിച്ച സർക്കാർ...

‘ഇന്ത്യ ഇസ്രായേലിനൊപ്പം’ ; ഗാസയിൽ സമാധാനം പുലരണമെന്നും മോദി

ടെൽ അവീവ്: ഇസ്രായേലിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര...