ആള്‍കൂട്ട വിചാരണ വേണോ, നീതി നടപ്പാക്കുകയല്ലേ വേണ്ടത്, വിളിപ്പിച്ചാല്‍ മൊഴി നല്‍കും – ടൊവിനോ തോമസ്

Date:

തിരുവനന്തപുരം: കുറ്റാരോപിതര്‍ രാജിവെച്ച് മാറിനില്‍ക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമാമേഖലയില്‍ മാത്രമല്ല, മറ്റ് എല്ലാതൊഴിലിടങ്ങളിലും സ്ത്രീകള്‍ സുരക്ഷാവെല്ലുവിളികളും നിരവധി ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റമുണ്ടാകണം. പോലീസ് അന്വേഷണസംഘം വിളിപ്പിച്ചാല്‍ മൊഴിനല്‍കാന്‍ തയ്യാറാണ്. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ പറഞ്ഞു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. മലയാളത്തില്‍ മാത്രമല്ല ലോകത്തില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണം. എന്നെ വിളിപ്പിച്ചാല്‍ മൊഴി നല്‍കാന്‍ തയ്യാറാണ്. വളരെ സെന്‍സിറ്റീവായ കാര്യങ്ങളാണ്. ഇവിടെ നിയമമുണ്ട്. ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ. നീതി നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്- ടൊവിനോ പ്രത്യാശ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...