Wednesday, March 11, 2026

സമരം കടുപ്പിക്കാൻ ഡോക്ടർമാർ ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെയ്ക്കും

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം കടുപ്പിക്കാൻ ഡോക്ടർമാർ. ഒപി ബഹിഷ്കരണ സമരം നാലാം ദിവസത്തിലേക്ക് കടക്കെ, ഇന്ന് മുതൽ  അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥന കെജിഎംസിടിഎ തള്ളിക്കള‍ഞ്ഞിരുന്നു. തുടർന്ന് സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കിനിറങ്ങും.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല രോഗികളുടെയും ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളത്തിനോട് വിവേചനം അരുത് ; എയിംസ് പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു?’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക്...

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...