തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും രോഷം കൊണ്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കരുവന്നൂർ ബാങ്കിൽ നിന്ന് സമ്പാദ്യം വീണ്ടെടുക്കാൻ സഹായം തേടിയ സ്ത്രീയോട് നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. . പിന്നാലെ വീഡിയോ വൈറലാവുകയും അദ്ദേഹത്തിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. “ഞാൻ നിങ്ങളുടെ മന്ത്രിയല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഇവിടെ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്, ഞാൻ വ്യക്തമായി സംസാരിക്കും” – സുരേഷ്ഗോപിയുടെ മുൻ പ്രതികരണത്തിൽ അമ്പരന്നു നിന്ന പരാതിക്കാരിയായ സ്ത്രീയോട് അദ്ദേഹത്തിൻ്റെ തുടർഭാഷ്യം ഇങ്ങനെയായിരുന്നു.
തൻ്റെ ഭൂമി വിറ്റ ശേഷം സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നതായും എന്നാൽ ഇപ്പോൾ അത് പിൻവലിക്കാൻ കഴിഞ്ഞില്ലെന്നും ആനന്ദവല്ലി ഒരു സംഭാഷണത്തിനിടെ വിശദീകരിച്ചു. കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, സുരേഷ്ഗോപി ഇടപെട്ട് വിഷയം മുഖ്യമന്ത്രിയെയോ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയോ സമീപിക്കണമെന്ന് പറഞ്ഞു. പരാതി പറയാനെത്തുന്നവരോട്ടുള്ള
മന്ത്രിയുടെ രൂക്ഷമായ പ്രതികരണം വ്യാപകമായ വിമർശനത്തിനാണ് ഇടയാക്കിയിട്ടുള്ളൽ
ഇക്കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ കൊച്ചു വേലായുധൻ എന്ന വൃദ്ധന്റെ അപേക്ഷ വായിച്ചു പോലും നോക്കാതെ പരസ്യമായി സുരേഷ് ഗോപി തിരിച്ചുനൽകിയ സംഭവവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
തകർന്നുകിടക്കുന്ന തന്റെ വീടിന്റെ മേൽക്കൂര നന്നാക്കാൻ സഹായം അഭ്യർത്ഥിച്ചെത്തിയതായിരുന്നു കൊച്ചു വേലായുധൻ. ഇതൊന്നും ഒരു എംപിയുടെ ജോലിയല്ല പറഞ്ഞുകൊണ്ട് സുരേഷ് ഗോപി നിവേദനം തിരിച്ചു നൽകി. പിന്നീട് അത് തനിക്ക് പറ്റിയ ഒരു തെറ്റാണെന്ന് സമ്മതിച്ച സുരേഷ് ഗോപി വീണ്ടും അതേ തെറ്റുകൾ ആവർത്തിക്കുന്നത് കാണുമ്പോൾ കൗതുകമാണ് തോന്നുന്നതെന്ന് ജനങ്ങൾ പറയുന്നു. .