Sunday, February 8, 2026

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യയിൽ; പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വരവേറ്റ് പ്രധാനമന്ത്രി മോദി

Date:

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ഖത്തര്‍ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകീട്ടോടെയാണ് ഖത്തര്‍ അമിര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ വരവേറ്റത്. പ്രോട്ടോക്കോള്‍ പ്രകാരം സ്വീകരണത്തിനായി പ്രധാനമന്ത്രി  വിമാനത്താവളത്തില്‍ പോകാറില്ല. ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ ആലിംഗനം ചെയ്താണ് മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമിര്‍ ഇന്ത്യയിലെത്തിയത്. ഇതിന് മുമ്പ് 2015 മാര്‍ച്ചിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. മോദിയുമായി ചര്‍ച്ച നടത്തുന്ന ഖത്തര്‍ അമിര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും നേരിൽ കാണും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അദ്ദേഹത്തിന്റെ സന്ദർശനം “നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും” എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം സന്ദർശനവേളയിൽ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ അനുഗമിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാജ്യത്തിൻ്റെ കാർഷിക മേഖലയെ യുഎസ് കോർപ്പറേറ്റുകൾക്ക് അടിയറവെച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കർഷക സംഘടനകൾ

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...