Friday, March 13, 2026

വ്യാജ വോട്ട് ചേർക്കൽ: മലപ്പുറത്ത്‌ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ കുടുങ്ങി

Date:

മലപ്പുറം: നഗരസഭയിൽ വ്യാജവോട്ട് ചേർത്തതുമായി ബന്ധപെട്ട് അഞ്ചുപേർക്കെതിരെ കേസെടുത്ത് മലപ്പുറം പോലീസ്. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയ പ്രായപൂർത്തിയാകാത്ത അഞ്ചുപേരാണ് പ്രതിചേർക്കപ്പെട്ടത്. മലപ്പുറം ഇത്തിൾപറമ്പ് സ്വദേശികളാണ് അഞ്ചുപേരും.

ബിഎൻഎസ് ആക്ട് 336, 340 വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു യു.ഡി.എഫ്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നഗരസഭയിലെ എൻജിനിയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ ഈ സംഭവത്തിൽ കഴിഞ്ഞദിവസം ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർഥികൾ വ്യാപകമായി വോട്ട് ചേർത്തതെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ് ; മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കും

ടെഹ്റാൻ : അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു; 6 ജീവനക്കാർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം  പടിഞ്ഞാറൻ ഇറാഖിൽ...

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...